antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

ഒടുവിൽ പ്രേതം സിസി ടീവിയിൽ പതിഞ്ഞു : ജനം നടുങ്ങി (വീഡിയോ കാണാം) | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഒടുവിൽ പ്രേതം സിസി ടീവിയിൽ പതിഞ്ഞു : ജനം നടുങ്ങി (വീഡിയോ കാണാം)

Thursday, August 16 2018
img

മനില (www.asiavisionnews.com): ഫിലിപ്പൈന്‍സിലെ പങ്കാസിനാനിലെ ജനങ്ങള്‍ ഇപ്പോള്‍ പരിഭ്രാന്തിയുടെ മുള്‍മുനയിലാണ്. നട്ടെല്ലിനെ വിറപ്പിക്കുന്ന രീതിയിലുള്ള കാഴ്ചയാണ് കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്.

വേഗത്തില്‍ ഓടുന്ന ലോറി, രണ്ടു കാറുകള്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയുടെ മുന്നില്‍കൂടി മനുഷ്യനോട് രൂപസാദൃശ്യമുള്ള നിഴല്‍ നടന്നു പോകുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്. ഡ്രൈവര്‍മാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും ആ നിഴലിനെ കാണാന്‍ കഴിഞ്ഞില്ല.

ജൂണിലാണ് ഇൗ സംഭവം നടന്നത്. ഇതോടെ, പ്രദേശവാസികളും കടയുടമകളും പരിഭ്രാന്തിയിലാണ്. “എന്‍റെ കണ്ണുകള്‍ക്ക് ഇത് വിശ്വസനീയമല്ല. ഞാന്‍ ചിന്തിച്ചിരുന്നത് പ്രേതങ്ങളെല്ലാം ടിവിയില്‍ മാത്രം കാണാന്‍ കഴിയൂ എന്നാണ്”, ഒരു പ്രദേശവാസി പറഞ്ഞു.

വീഡിയോയില്‍ കാണുന്ന അതേ ദൃശ്യം പങ്കാസിനാനിലെ ഒരു പലചരക്ക് കടയുടെ മുമ്പില്‍ പതിമൂന്നു മണിക്കൂറിനുശേഷം കണ്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇൗ പ്രേതത്തിന് ആരോ ഒരാളുമായി പൂര്‍വ്വ വൈരാഗ്യം ഉണ്ടെന്നും പ്രതികാരം ചെയ്യാന്‍ വേണ്ടിയിട്ട് മരിച്ചയാള്‍ തിരിച്ചുവന്നതാണെന്നും സമീപവാസികള്‍ പറഞ്ഞു.

“ഇൗ പ്രദേശത്തുകൂടെ നടക്കാന്‍ എനിക്ക് ഇപ്പോള്‍ പേടിയാണ്. ഞാന്‍ കടന്നുപോകുന്ന ഓരോ തവണയും എന്തോ ഒന്ന് പേടിപ്പെടുത്തുന്നപോലെ തോന്നും”, കടയുടമ ജെന്നി റെനാള്‍ട്ടോ പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

 

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri