antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

പിണറായി ദൈവത്തോട് കരയുന്നതായി കാര്‍ട്ടൂണ്‍ വരച്ചു: ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പിണറായി ദൈവത്തോട് കരയുന്നതായി കാര്‍ട്ടൂണ്‍ വരച്ചു: ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

Friday, August 17 2018
img

തിരുവനന്തപുരം (www.asiavisionnews.com): ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി സൈബര്‍ സഖാക്കള്‍. സംസ്ഥാനം ഒറ്റക്കെട്ടായി പ്രളയദുരിതത്തിന് അറുതി വരുത്താന്‍ പ്രവര്‍ത്തിക്കുമ്പോൾ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന കാര്‍ട്ടൂണാണ് ടൈംസ് ഓഫ് ഇന്ത്യ വ്യാഴാ്ഴ്ച പ്രസിദ്ധീകരിച്ചതെന്നാണ് ആക്ഷേപം.

ഇത് നിങ്ങളുടെ സ്വന്തം നാട് അല്ലെ എന്ന് ചോദിച്ച്‌ കരയുന്ന പിണറായിയെയും, അല്ല അത് നിങ്ങളുടെ നാടാണെന്ന് പറയുന്ന ദൈവത്തെയും ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍. ഒപ്പം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണമാണ് ഇതിന് കാരണമെന്ന സൂചനയും കാര്‍ട്ടൂണ്‍ നല്‍കുന്നു.

കേരളം സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നപോവുമ്പോള്‍ ഇത്തരം ഒരു കാര്‍ട്ടൂണ്‍ ആരെങ്കിലും പ്രസിദ്ധീകരിക്കുമോയെന്നാണ് സൈബര്‍ സഖാക്കള്‍ ചോദിക്കുന്നത്.

എന്നാല്‍ പത്രം ബഹിഷ്‌ക്കരിക്കാനും കത്തിക്കാനും തങ്ങള്‍ സംഘികളല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഭിമന്യുവിനെ സു്ഡാപ്പികള്‍ കുത്തിക്കൊന്ന സംഭവത്തിന് 'കാമ്പസ് ഫ്രണ്ട് എസ്‌എഫ്‌ഐക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചു' എന്ന് തലക്കെട്ടിട്ടവരില്‍നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷാമെന്ന് ചിലര്‍ പ്രതികരിക്കുന്നു.

അഭിമന്യു കൊലപാതകത്തിന്റെ പേരില്‍ സിപിഎമ്മും ടൈംസ് ഓഫ് ഇന്ത്യയും നേരത്തെ ഇടഞ്ഞിരുന്നു. കേരളം ഒറ്റക്കെട്ടായി അപലപിച്ച സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ വാര്‍ത്തയും തലക്കെട്ടും വന്‍ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ വെള്ള പൂശുന്ന വിധത്തിലാണ് ഈ വിഷയത്തില്‍ ഉള്‍പ്പേജില്‍ നല്‍കിയ സമഗ്രവാര്‍ത്തയ്ക്ക് നല്‍കി തലക്കെട്ട്. കാമ്ബസ് ഫ്രണ്ട് എസ്‌എഫ്‌ഐക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചു! എന്ന വിധത്തില്‍ നല്‍കിയ വാര്‍ത്തക്കെതിരെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ തലക്കെട്ടാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. എസ്‌എഫ്‌ഐയുടെ തോന്ന്യവാസങ്ങള്‍ക്ക് കാമ്ബസ് ഫ്രണ്ട് തിരിച്ചടി നല്‍കിയെന്ന വിധത്തിലായിരുന്നു വാര്‍ത്ത. അതിനുശേഷമാണ് കാര്‍ട്ടൂണ്‍ വിവാദം ഉണ്ടാവുന്നത്.

ഫേസ്‌ബുക്കില്‍ കണ്ട ഒരു കുറിപ്പ് ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട ടൈംസ് ഓഫ് ഇന്ത്യ അധികാരികളുടെ അറിവിലേക്കായി...

അതിജീവനത്തിനായി പാടുപെടുന്ന ഒരു ജനതയെയും, തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായഹസ്തങ്ങള്‍ നീട്ടുന്ന ഒരു സര്‍ക്കാരിനെയുമാണ് കേവലമൊരു മൂന്നാംകിട കാര്‍ട്ടൂണ്‍ കൊണ്ട് നിങ്ങള്‍ അധിക്ഷേപിക്കുന്നത്.

ഉറ്റവരെയും ഉടയവരെയും ഏതു വിധവും സഹായിക്കുന്ന തിരക്കിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഈ പ്രശ്നങ്ങളൊക്കെ ഒന്നൊതുങ്ങിക്കോട്ടെ, നിങ്ങള്‍ക്കുള്ള നല്ല ചുട്ട മറുപടി മലയാളികള്‍ തന്നിരിക്കും....

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments