antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

തീവ്ര ഹിന്ദുത്വവാദി രവി പൂജാരിയിൽ നിന്ന് വധഭീഷണി നേരിടുന്നതായി ഷെഹ്‌ല റാഷിദ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

തീവ്ര ഹിന്ദുത്വവാദി രവി പൂജാരിയിൽ നിന്ന് വധഭീഷണി നേരിടുന്നതായി ഷെഹ്‌ല റാഷിദ്

Wednesday, August 15 2018
img

ന്യൂഡൽഹി (www.asiavisionnews.com): 'നീ വായടച്ചില്ലെങ്കിൽ നിന്റെ വായ് ഞങ്ങൾ അടപ്പിക്കും'- എന്ന് തീവ്ര ഹിന്ദുത്വവാദി നേതാവും അധോലോക നായകനുമായ രവി പൂജാരിയിൽ വധഭീഷണി സന്ദേശം ഉണ്ടായതായി ജെഎൻയു വിദ്യാർത്ഥിനി നേതാവ് ഷെഹ്‌ല റാഷിദ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീന​ഗർ പൊലീസ് സ്റ്റേഷനിൽ ഷെഹ്‌ല പരാതി നൽകി.

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനു നേരെ ഡെൽഹിയിൽ വച്ച് വധശ്രമം ഉണ്ടായതിനു തൊട്ടുപിന്നാലെയാണ് തനിക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ഭീഷണിയുണ്ടായെന്നു ചൂണ്ടിക്കാട്ടി ഷെഹ്‌ല രം​ഗത്തെത്തിയത്. ഇന്നലെ വൈകീട്ട് 5.24നാണ് ഷെഹ്‌ലയുടെ ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇം​ഗ്ലീഷിലായിരുന്നു ഭീഷണി.

'നീ വായടച്ചോ. അല്ലെങ്കിൽ എന്നെന്നേക്കുമായി നിന്റെ വായ് ഞങ്ങൾ അടപ്പിക്കും. ഇത് ഉമർ ഖാലിദിനോടും ജി​ഗ്നേഷ് മേവാനിയോടും കൂടി പറഞ്ഞേക്ക്'- എന്നായിരുന്നു ഭീഷണി. തന്റെ പരാതിയിന്മേൽ ആർപിസി സെക്ഷൻ 506 പ്രകാരം ജമ്മു കശ്മീർ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തതായി ഷെഹ്‌ല പറഞ്ഞു.

തന്റേയും ഉമർഖാലിദിന്റേയും ജി​ഗ്നേഷ് മേവാനിയുടേയും വായടപ്പിക്കാനാണ് ഹിന്ദുത്വ വാദികൾ ശ്രമിക്കുന്നതെന്ന് ഷെഹ്‌ല ചൂണ്ടിക്കാട്ടി. തനിക്ക് ലഭിച്ച ഭീഷണിയുടെ സ്ക്രീൻ ഷോട്ട് ഷെഹ്‌ല ട്വീറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ നോട്ടപ്പുള്ളികളും സംഘപരിവാറിന്റെ വധഭീഷണി അടക്കം നിരന്തരം നേരിടുന്നവരുമാണ് ഉമർ ഖാലിദും ഷെഹ്‌ലയും ജി​ഗ്നേഷ് മേവാനിയും.

ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു പുറത്തുവച്ച് ഉമർ ഖാലിദിനു നേരെ വെടിവയ്പുണ്ടായത്. എന്നാൽ രണ്ടു തവണ കാഞ്ചി വലിക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. മൂന്നാമത് വെടിവച്ചപ്പോൾ കൂട്ടുകാര്‍ പൊതിഞ്ഞു പിടിച്ചു മാറ്റിയത് കൊണ്ട് ലക്ഷ്യത്തില്‍ കിട്ടിയില്ല.

അക്രമി ഓടി രക്ഷപെടവേ തോക്ക് നിലത്ത് വീണ് പൊട്ടി. പാർലമെന്റും രണ്ടു മന്ത്രാലയങ്ങളും സ്ഥിതി ചെയ്യുന്ന, സദാസമയവും പൊലീസും പട്ടാളവും കാവലുള്ള റോഡിന്റെ സമീപത്തു വച്ചായിരുന്നു സംഭവം. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടാൻ സാധിച്ചില്ല.

വെടിവച്ചയാളെ പിടിക്കാന്‍ പുറകേ ഓടുന്നതിന് പകരം മൊഴിയെടുപ്പെന്ന പേരില്‍ ഒന്നര മണിക്കൂറോളമാണ് ഉമര്‍ ഖാലിദിനെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ഇരുത്തി ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്. ഉമർ ഖാലിദിന്റെ മൊഴിക്കു വിരുദ്ധമായി പൊലീസ് എഫ്ഐആർ തയ്യാറാക്കുകയും ചെയ്തു.

തുടർന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി. ഇതേ തുടര്‍ന്ന് പോലീസ് ഉമര്‍ ഖാലിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആറില്‍ മാറ്റം വരുത്തിയതോടെയാണ് ഉമര്‍ അതില്‍ ഒപ്പു വച്ചത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments