antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

വാഹന മോഷണകേസുകളില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ രണ്ട് ഒര്‍ജിനല്‍ താക്കോലുകളും ഹാജരാക്കേണ്ടി വരും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

വാഹന മോഷണകേസുകളില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ രണ്ട് ഒര്‍ജിനല്‍ താക്കോലുകളും ഹാജരാക്കേണ്ടി വരും

Thursday, July 19 2018
img

ന്യൂഡൽഹി (www.asiavisionnews.com): ഇന്‍ഷുറന്‍സ് എടുത്തതുകൊണ്ട് മാത്രം വാഹനം മോഷണം പോയാല്‍ ക്ലെയിം കിട്ടിക്കൊള്ളണമെന്നില്ല.

വാഹനമുടമ ഇനിമുതല്‍ താക്കോലും സൂക്ഷിക്കേണ്ടി വരും. ഒന്നല്ല രണ്ട്. അതും ഒറിജിനല്‍ ആയിരിക്കുകയും വേണം.

വാഹന മോഷണക്കേസുകളില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ ഒറിജിനല്‍ താക്കോലുകള്‍ ഹാജരാക്കണമെന്നാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) പറഞ്ഞിട്ടില്ലെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതൊരു അലിഖിത നിയമമായി എടുത്തിരിക്കുകയാണ്. വ്യാജ മോഷണ കേസുകളിലൂടെയുള്ള തട്ടിപ്പ് തടയാനാണെന്ന വാദമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉയര്‍ത്തുന്നത്.

ഡല്‍ഹി നിവാസിയായ സുരേഷ് കുമാര്‍ തന്റെ ഹോണ്ടാ സിറ്റി കാര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി നിയമനടപടികള്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനി തന്നെ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്.

‘ഇങ്ങനെയൊരു നിബന്ധന ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്, താക്കോലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലെയിം തന്നെ നിരസിക്കുമെന്നാണ് പറഞ്ഞത്.

ഭാഗ്യത്തിന് എന്റെ കൈയില്‍ രണ്ട് ഒറിജിനല്‍ താക്കോലുകള്‍ ഉണ്ടായിരുന്നു. താക്കോലുകള്‍ ഹാജരാക്കുകയും, ആര്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഉടമയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടും ആറ് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സമ്മതിക്കുന്നുമുണ്ട്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments